Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Planting A Sapling.

Pathanamthitta

റോ​ഡി​ല്‍ ഗ​ര്‍​ത്തം, ചെ​ടി ന​ട്ട് മു​ന്ന​റി​യി​പ്പ്

ഇ​ര​വി​പേ​രൂ​ര്‍: സം​സ്ഥാ​ന പാ​ത​യാ​യ ടി​കെ റോ​ഡി​ലേ​ക്ക് റാ​ന്നി റോ​ഡ് വ​ന്നു​ചേ​രു​ന്ന ഭാ​ഗ​ത്ത് രൂ​പ​പ്പെ​ട്ട ഗ​ര്‍​ത്തം അ​പ​ക​ടസാ​ധ്യ​ത വ​ര്‍​ധി​പ്പി​ച്ച​തോ​ടെ ക​ട്ട​നി​ര​ത്തി ചെ​ടി ന​ട്ട് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.

വീ​തി​ക്കു​റ​വും ടി​കെ റോ​ഡി​ലെ തി​ര​ക്കും കാ​ര​ണം റാ​ന്നി റോ​ഡി​ല്‍ നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യോ​ടെ എ​ത്തി​യി​ല്ലെ​ങ്കി​ല്‍ അ​പ​ക​ടം ഉ​റ​പ്പാ​യ ഭാ​ഗ​മാ​ണി​ത്. ഈ ​ഭാ​ഗ​ത്തോ​ടു ചേ​ര്‍​ന്ന് റോ​ഡി​ല്‍ കു​ഴി രൂ​പ​പ്പെ​ട്ടി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. ഇ​രു​വ​ശ​ത്തു​കൂ​ടി​യും വാ​ഹ​ന​ങ്ങ​ള്‍ വ​ന്നാ​ല്‍ കാ​ല്‍​ന​ട യാ​ത്രി​ക​ര്‍​ക്ക് സ്ഥ​ലം ഇ​ല്ലാ​ത്ത ഭാ​ഗം കൂ​ടി​യാ​ണി​ത്. റോ​ഡി​ലെ കു​ഴി കാ​ര​ണം വെ​ട്ടി​ക്കാ​ന്‍ വാ​ഹ​ന​ങ്ങ​ള്‍ ശ്ര​മി​ക്കു​മ്പോ​ള്‍ റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ന്ന കാ​ല്‍​ന​ട​ക്കാ​രെ ഇ​ടി​ച്ചു​വീ​ഴ്ത്താ​നും സാ​ധ്യ​ത​യു​ണ്ട്. സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍ കൂ​ടി​യാ​യ​തി​നാ​ല്‍ ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തും.

റോ​ഡ​രി​കി​ല്‍ കാ​ടു​വ​ള​ര്‍​ന്ന​തി​നാ​ല്‍ തി​ര​ക്കേ​റി​യ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് സു​ഗ​മ​മാ​യ യാ​ത്ര സാ​ധ്യ​മാ​കാ​ത്ത സ്ഥി​തി​യാ​ണ്.

Latest News

Corehub Up